Tuesday, September 26, 2017

ഗോപാല കൃഷണ ഗോഖലെ.


ഗോപാല കൃഷണ ഗോഖലെ.

🥕ഇന്ത്യയുടെ ‘വജ്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു?
Ans:എം.ജി. റാനഡെ.

🥕ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്?
Ans:ബനാറസ് സമ്മേളനം (1905).

🥕1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്? 
Ans:സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി.

🥕വേഷംമാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? 
Ans:ഗോപാല കൃഷണ ഗോഖലെ.

🥕സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? 
Ans:വിദ്യാഭ്യാസപ്രചാരണം.

🥕ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്? 
Ans:ഗോപാലകൃഷ്ണ ഗോഖലെ. 

🥕'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? 
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

🥕ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?
Ans:ബാലഗംഗാധര തിലക്.

🥕'മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്?
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

Friday, September 22, 2017

ആൻഡമാൻ നിക്കോബാര്‍


ആൻഡമാൻ നിക്കോബാര്‍

🐠നിലവിൽവന്ന വർഷം : 1956 നവംബർ 1. 
🐠തലസ്ഥാനം: പോർട്ട് ബ്ലെയർ 
🐠ജില്ലകൾ :2 
🐠ഹൈക്കോടതി : കൊൽക്കത്ത 
🐠ഔദ്യോഗിക ഭാഷ. ഹിന്ദി. ബംഗാളി 
🐠ആകെ ദീപുകളുടെ എണ്ണം: 572 
🐠ജനവാസമുള്ള ദീപുകളുടെ  എണ്ണം:38 

വേറിട്ട വസ്തുതകൾ
🍄🍄🍄🍄🍄🍄👇

1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?
☑സൗത്ത്  ആൻഡമാൻ
.
2.ഏറ്റവും വലിയ ദീപ്? 
☑ഗ്രേറ്റ്നിക്കോബാർ. 

3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്സ്),ബേ
ഐലൻഡ്സ് എന്നീ പേരുകളിലറിയപ്പെടുന്നു.

4ഉൾക്കടൽ ദ്വീപ്, നക്കാവാരം എന്നീ പേരുകളിലും 
അറിയപ്പെടുന്നു .

5ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം.

6ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം.

7ദൈവത്തിന്റെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ചത് ആര്?
☑നിക്കോളോ കോണ്ടി (ഇറ്റലി). 

8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവിസകേതങ്ങളുള്ള കേന്ദ്രഭരണപ്രദേശം

9.ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ വനപ്രദേശമുള്ള കേന്ദ്രഭരണപ്രദേശം.

10.ശിശുക്കളിലെ ആൺ-പെൺ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം. 

11.ഭൂമിശാസ്ത്രപരമായി ദക്ഷിണേഷ്യയുടെ ഭാഗമല്ലാത്തതും തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായതുമായ ഇന്ത്യൻ ഭരണഘടകം.

12.മ്യാൻമറിലെ അരക്കൻ യോമ മലനിരകളുടെ തുടർച്ചയായ ഇന്ത്യൻ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. 

13.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

14.ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം? 
☑ഇന്ദിരാ പോയിൻറ്

15.ഇന്ദിരാ പോയിൻറിന്റെ പഴയ പേര്?
☑പോയിൻറ് പാർസൺസ് പോയിൻറ്

16.ഇന്ദിരാ പോയിൻറ് ഗ്രേറ്റ് നിക്കോബാറിലാണ് സ്ഥിതിചെയ്യുന്നത്.

17.ഭൂമധ്യരേഖയുടെ  ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശം?
☑ഇന്ദിരാ പോയിൻറ്

18.വൈപ്പർ ഐലൻഡ്, റോസ് ഐലൻഡ്, സാഡിൽ പീക്ക് എന്നിവ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
☑ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 
19.ആൻഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
☑സാഡിൽ പീക്ക്.

20.ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്?
☑നോർത്ത് ആൻഡമാൻ.

21.സെല്ലുലാർ ജയിൽ സ്ഥിതിചെയ്യുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്.

22.കാലാപാനി എന്ന് കുപ്രസിദ്ധി നേടിയ ജയിൽ?
☑സെല്ലുലാർ ജയിൽ (1896).

23.വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
☑പോർട്ട് ബ്ലയർ

24.ഇന്ത്യയിലെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന മേജർ പോർട്ട്?
☑പോർട്ട് ബ്ലയർ.

25.ഗ്രേറ്റ് ആൻഡമാൻ ടങ്ക് റോഡ് എന്നറിയപ്പെടുന്ന നാഷണൽഹൈവേ?
☑എൻ.എച്ച്.223

26.രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാൻ പിടി ച്ചെടുത്ത് ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പേരു നൽകിയ ഭൂപ്രദേശം ?
☑ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

27.ഗ്രേറ്റ് നിക്കോബാർ ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
☑ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. 

28.മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?
☑ആൻഡമാൻ നിക്കോബാർ ദ്വീപിലാണ്.

29.ഝാൻസി റാണി മഹൈൻ നാഷണൽ പാർക്ക് ആൻഡമാൻ നിക്കോബാർ ദീപിലാണ് സ്ഥിതിചെയ്യുന്നത്.

30മൗണ്ട് ഹാരിയറ്റ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ?
☑ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 

31.ആൻഡമാന്  തൊട്ടടുത്തുള്ള വിദേശരാജ്യം?
☑മ്യാൻമർ 

32.നിക്കോബാറിന് തൊട്ടടുത്തുള്ള വിദേശരാജ്യം?
☑ഇൻഡൊനീഷ്യ

33.ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?
☑ഓപ്പറേഷൻ സീ വേവ്സ് 

34.ലിറ്റിൽ ആൻഡമാനെയും സൗത്ത് ആൻഡമാനെയും വേർതിരിക്കുന്നത്?
☑ഡങ്കൻ പാസേജ് 

35.ആൻഡമാനെയും നിക്കോബാറിനെയും വേർതിരിക്കുന്ന കടലിടുക്ക്?
☑10 ഡിഗ്രി ചാനൽ 

36.ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം?
☑ബാരൻ ദ്വീപ്

37.നർക്കോണ്ടം നിർജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
☑ആൻഡമാൻ നിക്കോബാർ.

39.ജരവ്, ഓങ്കി എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്നത്? 
☑ആൻഡമാൻ നിക്കോബാറിലാണ്.

Wednesday, September 20, 2017

അന്‍റാര്‍ട്ടിക്കിലെ ഗംഗ !

അന്‍റാർട്ടിക്കയിലെ ഇന്ത്യൻ സാന്നിധ്യം

1983 ആഗസ്റ്റ് 19 ന് ഇന്ത്യ അന്റാർട്ടിക്ക് ഉടമ്പടി ഒപ്പുവെച്ചു.ഒരു സ്ഥിരം താവളവും അതേ വർഷം തന്നെ അന്റാർട്ടിക്കയിൽ സ്ഥാപിച്ചു.ഗംഗാനദിയുടെ ഉൽഭവസ്ഥാനമായ ഗംഗോത്രി എന്ന ഹിമാനിയെ ഓർമിച്ചു കൊണ്ട് ഭക്ഷിണ ഗംഗോത്രി എന്ന പേരും നൽകി. തടിയിൽ നിർമിച്ച് ലോഹ പാളികൾ കൊണ്ട് പൊതിഞ്ഞതായിരുന്നു ഈ വാസ കേന്ദ്രത്തിന്റെ ഘടന.
ഒരു ലബോറട്ടറി,ചെറിയ രീതിയിൽ ശസ്ത്രക്രിയ ചെയ്യാനുള്ള ഓപ്പറേഷൻ തിയേറ്റർ ,മുറിക്കുള്ളിൽ ചൂട് പകരാനായി ചൂട് വെള്ളം ചംക്രമണം ചെയ്യുന്ന സംവിധാനവും ഉണ്ടായിരുന്നു. മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന മൂന്ന് ജനറേറ്ററുകളിൽ നിന്നായിരുന്നു വൈദ്യുതി ലഭിച്ചിരുന്നത്.
കേണൽ ശർമയുടെ നേതൃത്വത്തിൽ പന്ത്രണ്ടംഗ ഇന്ത്യൻ സംഘമാണ് ആദ്യമായി ഇതിൽ ശൈത്യകാലം ചെലവഴിച്ചത്.1991 ഓടു കൂടി ഈ കേന്ദ്രം ഉപേക്ഷിച്ചു.1988-89 കാലഘട്ടത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്ഥിരം സ്‌റ്റേഷനായ മൈത്രി നിർമിച്ചു. ഷിർമാഷർ മരുപ്പച്ച എന്നറിയപ്പെടുന്ന പ്രദേശത്താണിത് സ്ഥാപിച്ചത്.അതിശൈത്യകാലത്ത് 25 പേർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്

Monday, September 18, 2017

ഗാന്ധി ക്വിസ് ഒക്ടോബര്‍ 2

1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്

3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)

5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)

6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്

7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍

8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത

12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ

14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍

15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി

16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍

17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി

18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍

19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്

21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്

22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം

23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍

24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)

25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്

26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍

27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ

28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര

29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി

30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ

31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍

32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി

35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്

36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍

37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി

38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍

39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)

40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു

42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു

45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി

46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്

47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു

48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍

49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍

51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

Sunday, September 17, 2017

വിലാസിനിക്ക് സുകുമാര്‍ അഴീക്കോട് അയച്ച പ്രണയക്കത്ത്‌

വിലാസിനിക്ക് സുകുമാര്‍ അഴീക്കോട് അയച്ച പ്രണയക്കത്ത്‌
----
എന്റെ ഓമനേ...

എനിക്ക് പുതിയ പ്രാണന്‍ പകര്‍ന്ന് തരുന്ന നിന്റെ നിസ്സീമമായ പ്രേമഭിക്ഷയുമായി എല്ലാ ബുധനാഴ്ചയും എത്തിച്ചേരുന്ന മറുപടി പതിവുപോലെ കിട്ടി. ഈ ബുധനാഴ്ച ഉള്ളത് കൊണ്ട് ഒരാഴ്ച ഏതു വിധമോ തള്ളിനീക്കാന്‍ കഴിയുന്നു. കത്ത് നീണ്ടുപോയതിനല്ല, ഇത്ര ചുരുക്കിയതിനാണ് ക്ഷമ ചോദിക്കേണ്ടത്. വിലാസിനി സ്‌നേഹത്തെപ്പറ്റി എത്രയാവര്‍ത്തിച്ചെഴുതിയാലും രസം ഏറിയേറിവരുന്നതേയുള്ളൂ. എന്തിന്, തന്റെ കൈയ്യക്ഷരം പോലും എന്നില്‍ വികാരക്ഷോഭം ഉയര്‍ത്തുന്നു. അന്യോന്യം പ്രേമിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവരുടെ എഴുത്തുകള്‍ ക്ഷമാപൂര്‍വ്വം വായിക്കാനൊക്കുകയില്ലത്രേ. നമ്മുടെ എഴുത്തുകള്‍ മറ്റു വല്ലവരുടെയും കൈയ്യില്‍പെട്ടാല്‍ ..?
-
ഇങ്ങനെ എഴുതിപ്പോയാല്‍ , വിവാഹത്തിന് ശേഷം നമുക്ക് സംസാരിക്കാന്‍ ഒന്നുമല്ലാത്ത നില വന്നുകൂടായ്കയില്ല. ഈ അവസ്ഥ വരാതിരിക്കാന്‍ ഒരു വഴിയേയുള്ളൂ- എത്രയും വേഗം എന്നെ വിവാഹം കഴിക്കുക തന്നെ. ഏറ്റവും നല്ല പ്രേമബന്ധം എഴുത്തുവഴി നടക്കുന്നതാണെന്ന ഷാവിന്റെ അഭിപ്രായം തനിക്കില്ലല്ലോ. അഥവാ ഉണ്ടെങ്കില്‍ വിവാഹം കഴിഞ്ഞാലും എനിക്ക് കത്തെഴുതാന്‍ വി-യെ അനുവദിച്ചിരിക്കുന്നു. പ്രേമം മൂക്കുമ്പോള്‍ താന്‍ കടലാസ്സന്വേഷിച്ച് ഓടുന്നത് കാണേണ്ടൊരു കാഴ്ചയായിരിക്കും!
-
ഞാന്‍ ഈ 'പിച്ചകപ്പൂവി'നെ (കാമദേവന്റെ അഞ്ചമ്പുകളില്‍ ഒന്നാണെന്ന് സൂചിപ്പിക്കാനല്ലേ താന്‍ അതെഴുതിയത്!) സ്‌നേഹിച്ചതെന്ത് കൊണ്ടാണെന്ന സംശയം ഇനിയും ബാക്കിക്കിടക്കുന്നു. അല്ലേ? ഞാന്‍ തെളിച്ചുപറഞ്ഞുതരാം. ഒരാള്‍ പ്രസംഗിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്ന അവസരത്തില്‍ എന്നോടാവശ്യപ്പെട്ടാല്‍ ഞാന്‍ ഇയാളെ നോക്കിക്കൊള്ളാം എന്ന് ഒരു കേള്‍വിക്കാരിക്ക് തോന്നിയത്( ഓ, വല്ലാത്ത നാണം കെട്ടവള്‍ തന്നെ!) ഏതു കാരണത്താലാണോ, ഊരും പേരും അറിയാത്ത ഒരു പെണ്ണിനോട് കേറി വിവാഹഭ്യര്‍ത്ഥന നടത്താന്‍ എനിക്കും അതേ കാരണമേയുള്ളൂ. നാമിരുവരും ഒരേ നുകത്തില്‍ കെട്ടേണ്ട ജീവികള്‍ തന്നെ. അന്ത:കരണത്തില്‍ പെട്ടെന്ന് തോന്നുന്നത് നല്ലവരുടെ കാര്യത്തില്‍ തെറ്റിപ്പോകാറില്ല എന്ന ദുഷ്യന്തന്റെ ന്യായം നമ്മെ രക്ഷിച്ചിരിക്കുന്നു. പരിശുദ്ധമായ ഹൃദയത്തിന്റെയും പ്രഗല്ഭമായ ബുദ്ധിയുടെയും (മോഹനമായ ശരീരത്തിന്റെയും, അതില്ലെന്ന് എന്തിന് നടിക്കണം) ഗുണങ്ങള്‍ വി.യില്‍ ഇല്ലെങ്കില്‍ വി-യെ സ്‌നേഹിക്കാന്‍ എനിക്ക് തോന്നുകപോലുമില്ലായിരുന്നു എന്നാണെന്റെ വിശ്വാസം. അന്ന് എന്റെ കൂടെ വന്ന മറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നീ മറ്റു പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരുവള്‍ മാത്രമായിരുന്നു. എനിക്കാകട്ടെ നീ ഒരു വര്‍ഗ്ഗവും മറ്റുള്ളവരെല്ലാം മറ്റൊരു വര്‍ഗ്ഗവും ആയിരുന്നു. അനുരാഗമുള്ളവന്റെ മിഴിക്ക് ഒരു വിശേഷസുഭഗത്വം കാണാം എന്ന് ആശാന്‍ പറയുന്നതോ ശരി, മറിച്ച് വിശേഷസുഭഗത്വം മൂലം അനുരാഗം ഉണ്ടാകുന്നു എന്ന് പറയുന്നതോ? ഞാന്‍ രണ്ടാമത്തെ പക്ഷത്താണ്. ഏതു പക്ഷത്തായാലും ഒടുക്കം ഷേക്‌സ്പിയര്‍ പറഞ്ഞതാണ് ശരിയെന്ന് മനസ്സിലാകം- ഈ പ്രേമത്തിന് കാരണമെന്തെന്ന് പറയാന്‍ എനിക്കാവതല്ല!
എന്ത് കാരണമാകട്ടെ എനിക്ക് വി.യെ വേണം. (ഞാനിത് എത്രാമത്തെ തവണയാണ് ആവര്‍ത്തിക്കുന്നത്!) എന്ത് പ്രതിബന്ധമുണ്ടായാലും നീ എന്റേതായിരിക്കും. ചിലപ്പോള്‍ അവിടെ വന്ന് കാറില്‍ പിടിച്ചിട്ട് ഇങ്ങോട്ട് കൊണ്ട് വരണമെന്ന് പോലും തോന്നാതെയില്ല. കളി പറയുന്നതല്ല. കാണാതിരിക്കെ കാണാനും കണ്ടാല്‍ കെട്ടിപ്പിടിക്കാനും മറ്റെന്തെല്ലാമോ കാട്ടാനും പ്രേരിപ്പിക്കുന്ന കാമിനിമാരെ കുറ്റപ്പെടുത്തിയ ഭര്‍ത്തൃഹരി എന്റെ ഹൃദയം കണ്ടറിഞ്ഞ ആളാണ്. നാം തമ്മില്‍ ചെറുപ്പത്തിലേ പരിചയമുള്ളത് പോലെ തോന്നുന്നു. അത്ര മാത്രം, താനൊന്ന് പറഞ്ഞാല്‍ ആ പറഞ്ഞതും പറയാതെ വിട്ടതും എല്ലാം എനിക്ക് മനസ്സിലാകുന്നു.

ഞാനിപ്പോള്‍ ഫ്ല ബാധിച്ച് രണ്ടുമൂന്ന് നാളായി കിടപ്പിലാണ്. വല്ലാത്ത ക്ഷീണം. വിലാസിനി എന്നെ ശുശ്രൂഷിക്കുന്നതായി സ്വപ്‌നം കണ്ടുകൊണ്ട് കഴിയുന്നു.

വിലാസിനിക്ക് സുഖമല്ലേ? ഇപ്പോള്‍ സൂക്ഷിക്കേണ്ട കാലമാണ്. ഈ കത്ത് വായിച്ചാല്‍ തന്നെ ചിലപ്പോള്‍ എന്റെ ഫ്ല തനിക്ക് പകര്‍ന്നേക്കും.

ഒരു ചുടുചുംബനത്തോടെ- ചൂട് കൂടാന്‍ കാരണം ടെമ്പറേച്ചര്‍ ആണ്; താന്‍ ധരിച്ചത് പോലെ സ്‌നേഹമല്ല!

എന്നും വിലാസിനിയുടെ
സുകുമാര്‍
15/06/1967

('പ്രണയകാലം- സുകുമാര്‍ അഴീക്കോടും ഞാനും' എന്ന പുസ്തകത്തില്‍ നിന്ന്)

എങ്ങനെയാണ് ഒരു കവിത രചിക്കുക

ഒരു കവിതയുടെ രചനയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍.
1. ആശയം
2. രചയുടെ ഘടന
3. ആശയ സംവേദനക്ഷമത
4. ഭാഷാശുദ്ധി

മേല്പ്പറഞ്ഞ കാര്യങ്ങള്‍ കവിതയ്ക്കുമാത്രമല്ല, കഥ, നോവല്‍, ലേഖനങ്ങള്‍ അങ്ങിനെ എല്ലാത്തിനും ബാധകമാണ്. ഒരാളുടെ മനസ്സിലുള്ള ഒരു വൈകാരികഭാവമാണല്ലോ ഈവ്വിധം വേഷപ്പകര്‍ച്ചയായി കടന്നുവരുന്നത്‌. അക്ഷരങ്ങള്‍ ഉപയോഗിച്ച്, ആശയങ്ങളെ മറ്റുള്ളവരിലേക്കു പകരുമ്പോള്‍, നിര്‍ദിഷ്ട ആശയം സുവ്യക്തമാകുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഔചിത്യം എന്നുപറയാം.
കവിത എഴുതിക്കഴിഞ്ഞാല്‍, അതിന് ഒരു പുനര്‍വായനയും ശുദ്ധീകരണവും ആവശ്യമാണ്‌. അതിനെ, ഒരു പരിപാകംവരുത്തല്‍ എന്നു ഞാന്‍ പറയും. ഈ പരിപാകംവരുത്തല്‍ കവിതന്നെ ചെയ്യേണ്ടതാണ്. കവിതയുടെ പുനര്‍വായനയിലാണു സത്യത്തില്‍ കവിത രചിക്കപ്പെടുന്നത് എന്നാണ് എന്റെ പക്ഷം.
ആശയങ്ങളുടെ പുന:ക്രമീകരണം, വ്യക്തതവരുത്തല്‍, തെറ്റുകള്‍ തിരുത്തല്‍, കൂട്ടിചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എല്ലാംകൂടിച്ചേര്‍ന്നൊരു പ്രക്രിയ യാണിത്. ഇവിടെവച്ചുതന്നെയാണ് കവിതയുടെ വായനാസുഖം നിയതമാക്കപ്പെടുന്നത്.  
രചയുടെ വഴികളില്‍ സാധാരണ സംഭവിക്കുന്ന തെറ്റുകള്‍:
1. വിശേഷണ വിശേഷ്യങ്ങളുടെ സ്ഥാനം
2. ഭാഷയിലെ സന്ധി – സമാസ്സ പ്രയോഗങ്ങള്‍
3. ഭാഷയിലെ സംവൃതോകാരത്തിന്‍റെയും (ഉ︣ ) വിവൃതോകാരത്തിന്‍റെയും (ഉ) പ്രയോഗങ്ങള്‍.
4. വിനയച്ച പ്രയോഗങ്ങള്‍
5. ചിന്ഹങ്ങള്‍ - അവയുടെ ഉപയോഗം. “പ്രശ്ലേഷ” ചിന്ഹത്തിന്റെ ഉപയോഗം.
6. ഉപസര്‍ഗ്ഗങ്ങളുടെ ഉപയോഗം.

1. കവിതയുടെ രചനയില്‍ ഒരു വരി (പാദം) എവിടംവരെ ആകണമെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഒരു വരിയില്‍ അന്ത്യമായിവരുന്ന പദം, പൂര്‍ണ്ണമായ അര്‍ത്ഥത്തോടെ അവിടെ അവസാനിക്കുകയാണോ, അതോ, തൊട്ടടുത്തവരിയിലെ ആദ്യപദവുമായി ചേര്‍ന്നുതന്നെ നില്‍ക്കുന്നതാണോ എന്നെല്ലാം പുനര്‍ വായനയിലാണു പരിശോധിക്കപ്പെടുക. രണ്ടു വരികളെ അര്‍ത്ഥപരമായി വേര്‍തിരിക്കാതിരിക്കുകയുംവേണം എന്നാല്‍ ബാഹ്യഘടനയില്‍   രണ്ടു വരികളായി എഴുതുകയുംവേണം എന്ന സ്ഥിതിയിലാണു ചില ചിന്ഹങ്ങള്‍ ഉപയോഗിച്ച് അതിനെ ആശയപരമായും ഘടനാപരമായും മറികടക്കുന്നത്.

2. കവിതാരചനയില്‍ വൃത്തം ഉണ്ടായതുതന്നെ ഈയൊരു സാഹചര്യത്തിലാണെന്നാണ് എന്റെ വിലയിരുത്തല്‍. നല്ല പദസമ്പത്തും അതിന്റെ ഉപയോഗത്തിലുള്ള ഔചിത്യവും ഏറെ ആവശ്യമാണ്. കവിതയുടെ ഒരു താളമാണല്ലോ ഈ വൃത്തം. ഭാഷയിലെ അക്ഷരങ്ങളെപ്പോലും ഈ താളനിബദ്ധതയ്ക്കനുസ്സരിച്ചാണല്ലോ  ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.  ഒരു രചനയുടെ വായനയില്‍ പദങ്ങളെക്കാളുപരി ആ ഒരു താളമാണ് വായനക്കാരന്റെ ഹൃദയത്തിലേക്ക് ആശയത്തോടൊപ്പം ചെല്ലേണ്ടത്. അല്ലാതെ കവിത വൃത്തത്തില്‍തന്നെ വേണമെന്ന ലിഖിത നിയമമൊന്നും ഇല്ല. വായിക്കുമ്പോള്‍ ഒരൊഴുക്കുണ്ടാകണം.

3. പലപ്പോഴും, കവിതാരചനയില്‍ (കവിതയില്‍ മാത്രമല്ല, മറ്റു രചനാസങ്കേതങ്ങളിലും) ചേര്‍ത്തെഴുതേണ്ട വാക്കുകളെ ചേര്‍ത്തെഴുതാതെ ഉപയോഗിക്കുന്നതു വളരെയേറെ കണ്ടുവരുന്നൊരു തെറ്റാണ്. ഇംഗ്ലീഷുഭാഷയുടെ സ്വാധീനമാണിതിന്‍റെ കാരണം. ഇംഗ്ലീഷുഭാഷ, വാക്കുകള്‍ മുറിച്ചുമുറിച്ചു എഴുതുന്നതായതുകൊണ്ടും പൊതുവേ അതിന്റെ ഉച്ചാരണം പദങ്ങളെ ഒന്നൊന്നായി പറയുന്നതും ആയതുകൊണ്ടും, ആ ഭാഷയുടെ പ്രയോഗ–ഉപയോഗങ്ങളുടെ പരിചയത്തിലൂടെ, കാലക്രമേണ ആ തെറ്റു നമ്മളിലേക്കും പകര്‍ന്നുപോയി, നാമറിയാതെതന്നെ.

4. സംവൃതോകാരത്തിന്റെയും (ഉ︣ ) വിവൃതോകാരത്തിന്റെയും (ഉ) ഉപയോഗം - ഇതു വളരെ നിസ്സാരമായൊരു വ്യാകരണകാര്യമാണ്. പക്ഷേ, ആരും ശ്രദ്ധിച്ചുകാണാറില്ല. ഇതിന്റെ ശരിയായ ഉപയോഗത്തിന് ഏറ്റവും നല്ല ഉദാഹരണം വി. ബൈബിളാണ് (ചില സ്ഥലങ്ങളില്‍ കുറവുകളുണ്ടെങ്കിലും). തട്ടിക്കൂട്ടിയ പുതിയ രൂപമല്ല, മറിച്ചു പഴയ ബൈബിള്‍ - “സത്യവേദപുസ്തകം”

രണ്ടു പദങ്ങളെടുത്താല്‍ - ആദ്യത്തേതു പൂര്‍വ്വപദം, രണ്ടാമത്തേത് ഉത്തരപദം. ഉത്തരപദത്തിന്റെ ആദ്യാക്ഷരം ഒരു വ്യഞ്ജനാക്ഷരമാണെങ്കില്‍, പൂര്‍വ്വപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരം (ഉ︣ ) – വിവൃതോകാരമായിമാറണം (ഉ). ഉത്തരപദത്തിന്റെ ആദ്യാക്ഷരം സ്വരാക്ഷരമാണെങ്കില്‍ മാറ്റം സംഭവിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ഈ നിയമം പാലിക്കാതിരിക്കാനും രചയിതാവിന് അവകാശമുണ്ട്‌. ഗ്രാമീണഭാഷയിലുള്ള സംഭാഷണങ്ങള്‍, ശൈലികള്‍ എന്നിവ അവ്വിധം ലിപിയായിമാറ്റുമ്പോള്‍ ആ ശൈലിക്കും വായനാസുഖത്തിനും പശ്ചാത്തലത്തോടു നീതിപുലര്‍ത്താനും അങ്ങനെ വേണ്ടിവരാം. ഇനി അതുമല്ലെങ്കില്‍ ഭാഷയിലെ ചിഹ്നങ്ങള്‍ ഉപയോഗിക്കുകവഴിയും ഇതിനെ ശരിയായി ഉപയോഗിക്കാന്‍ ശ്രമിക്കാവുന്നതാണ്. പൊതുവേ പറഞ്ഞാല്‍, വായനയുടെ ഒഴുക്കിനു ഭംഗം വരരുത്.

5. മറ്റൊന്ന്, സമാസ്സപ്രയോഗങ്ങള്‍ - പലരും ‘അവന്‍തന്‍’ ‘കണ്മണിതന്‍’, ‘ഭൂമിതന്‍’ എന്നെല്ലാം ഉപയോഗിച്ചുകാണുന്നു. അവന്‍റെ, കണ്മണിയുടെ, ഭൂമിയുടെ എന്നാണു യഥാക്രമം അര്‍ത്ഥമാക്കുന്നത്. പൂര്‍വ്വോത്തരപദങ്ങള്‍ ശരിയായ രീതിയില്‍ ചേര്‍ക്കപ്പെടാതിരിക്കുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. പുനര്‍വായനയില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്താനും തിരുത്തുവാനും സാധിക്കും, സാധിക്കണം.

6. മറ്റൊന്ന്, ഭാഷയിലെ ചിന്ഹങ്ങള്‍ ഏതൊക്കെ എവിടെ എങ്ങനെ  ഉപയോഗിക്കണം എന്നതാണ്. നിരന്തരമായ ഗദ്യ-പദ്യ വായനയിലൂടെയും പ്രയോഗത്തിലൂടെയും മാത്രമേ അതു യഥാവിധി പ്രയോഗിക്കുവാന്‍ കഴിയൂ.

കവിത വായിക്കുന്ന ഒരാള്‍ക്കു കവിയുടെ ആത്മഹര്‍ഷങ്ങളുടെയും നൊമ്പരങ്ങളുടെയും വൈകാരികതീക്ഷ്ണതയുടെയും പ്രവാഹത്തില്‍ ലയിച്ചുചേരുവാനും ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ ആ ആശയത്തിന്റെ വികാരതീവൃതയില്‍ അലിയുവാനും കഴിയണം. രചനയുടെ ആന്തരികഭാവം ശോകമോ, തോഷമോ, പരിഹാസമോ, പ്രണയമോ, സ്വപ്നമോ, നഷ്ടദു:ഖങ്ങളോ, മോഹമോ അല്ലെങ്കില്‍ കാമമോ എന്തുതന്നെയാകട്ടെ:    കവിതയോ, കഥയോ അങ്ങനെ രചനയുടെ ബാഹ്യരൂപവും  എന്തുതന്നെയായാലും, അനുവാചകനും രചയിതാവും തമ്മിലുള്ള ഈ ഭാവ-വൈകാരികതയുടെ  സമന്വയം ഇല്ലെങ്കില്‍, ഒരു ‘വൃഥാ ശ്രമം’ മാത്രമായി ആ രചനകള്‍ മാറും. ഭാഷാശുദ്ധിയും വായനയുടെ ഒഴുക്കും ഇല്ലെങ്കില്‍ എങ്ങനെ കവിതയുടെ മധുരം നുകരാന്‍ കഴിയും? എങ്ങനെ കവിതയുടെ ഉപ്പു നുകരാന്‍ കഴിയും??? പിന്നെ എങ്ങനെ കവിതയുടെ വൈകാരികഭാവങ്ങളുടെ പ്രവാഹത്തില്‍ നിര്‍വൃതിയടയുവാന്‍ കഴിയും??  

ഞാന്‍, ഒരു കവിതയെ സമീപിക്കുന്നത്, അതിലെ ആശയങ്ങളെ എങ്ങനെ മറ്റുള്ളവരിലേക്കു വ്യാഖ്യാനംചെയ്തു വ്യക്തമാക്കാന്‍ കഴിയുന്നു എന്നൊരു കാഴ്ചപ്പാടോടുകൂടിയാണ്. മാത്രവുമല്ല, മലയാളഭാഷ തെറ്റുകൂടാതെ, നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ മലയാളിസമൂഹമെങ്കിലും – വായ്‌മൊഴിയായാലും വരമൊഴിയായാലും – കടപ്പെട്ടിരിക്കുന്നു എന്നു ചിന്തിച്ചുപോയതിന്റെയും ദോഷം. അപ്രകാരം ചെയ്യുന്നതാണു ശരിയെന്നു  ചൊല്ലിപ്പഠിപ്പിച്ച ഗുരുഭൂതന്മാര്‍ക്കുമുമ്പില്‍ മാപ്പ്. പിന്നെ അദ്ധ്യാപനത്തിന്‍റെ ഒരു ദോഷവും-

ഞാന്‍ ഒരു കവിയല്ല. ഒരു വിമര്‍ശകനുമല്ല. വല്ലപ്പോഴും എന്തെകിലും എഴുത്തും. തെറ്റുകള്‍ കണ്ടാല്‍ പറയും, അത്രതന്നെ...ആരെയും വേദനിപ്പിക്കാന്‍വേണ്ടി ഒന്നും എഴുതില്ല; പറഞ്ഞില്ല.
ചില സന്ദര്‍ഭങ്ങളില്‍, ആശയസംവേദനത്തിനു “ഭാഷയതിങ്ങപൂര്‍ണ്ണമഹോ” എന്നു മഹാകവി കുമാരനാശാന്‍ പറഞ്ഞതെത്ര സത്യം. പ്രണാമം.

*ബാബു പോൾ* *അങ്കമാലി*

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?