#Science_with_gokul🌍
#36
°°°°°°°°°°°°°°°°°°°°°°°°°°°°
എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?
BC 276 മുതൽ BC 194 വരെ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ജ്യോതിശാസ്ത്രജ്ഞനായിരുന്നു
ഇറാതോസ്തനസ്.ആദ്യമായി ഭൂമിയുടെ ചുറ്റളവ് രസകരമായ ഒരു പരീക്ഷണത്തിലൂടെ കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു.എങ്ങനെ ഇത്രയും വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി? എന്തായിരുന്നു ഇറാതോസ്തനസിന്റെ പരീക്ഷണം?
ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിനായി ഇറാതോസ്തനസ് ഈജിപ്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങൾ(ഏകദേശം ഒരേ രേഖാംശയിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങൾ)തിരഞ്ഞെടുത്തു:- Syene(ഇന്നത്തെ Aswan)ഉം, Alexandriaയും.ഉത്തരായനാന്ത്യനാളിൽ(Summer Solstice -June 21@ northern hemisphere) സൂര്യ രശ്മികൾ Syeneൽ കുത്തനെ വന്നു പതിക്കും.(24°N അക്ഷാംശരേഖയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് Syene.June 21ന് അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് സൂര്യ രശ്മികൾ കുത്തെന വന്നു പതിക്കും എന്നു നമുക്കറിയാം).പക്ഷെ, അന്നത്തെ കാലത്ത് Syeneൽ വർഷത്തിലൊരിക്കൽ സൂര്യ രശ്മികൾ കുത്തനെ വന്നു പതിക്കുമെന്ന് മനസ്സിലാക്കിയിരുന്നത് എങ്ങനെയെന്നുവെച്ചാൽ, അവിടുത്തെ കിണറുകളെ നോക്കിയായിരുന്നു.അതായത്, ഉത്തരായനാന്ത്യനാളിൽ, Syeneലെ കിണറുകളുടെ അടിഭാഗത്തുവരെ സൂര്യപ്രകാശം വന്നു പതിക്കുന്നു.
ഇറാതോസ്തനസ് ഒരു ഉത്തരായനാന്ത്യനാളിൽ, Alexandriaയിൽ, നട്ടുച്ച സമയത്ത് ഒരു വടി നിലത്ത് കുത്തിവെച്ചു.എന്നിട്ട്, സൂര്യപ്രകാശം ആ വടിയിൽ പതിക്കുമ്പോഴുണ്ടായ നിഴൽ അളന്ന്, സൂര്യ രശ്മികൾ 82.8° ചരിഞ്ഞാണ് അവിടെ പതിക്കുന്നതെന്ന് മനസ്സിലാക്കി.Syeneൽ ഇതേസമയം പതിക്കുന്ന സൂര്യ രശ്മികൾ കുത്തെന ആണെന്ന് പറഞ്ഞല്ലോ...;അതായത്, 90° കോണളവിൽ പതിക്കുന്നു.രണ്ട് സ്ഥലത്തും പതിച്ച് സൂര്യ രശ്മിയുടെ കോണളവ്:-
Alexandria= 82.8°
Syene= 90°
തുടർന്ന്, ഇറാതോസ്തനസ് ഈ കോണളവുകളുടെ വ്യത്യാസവും കണ്ടു:-
90-82.8=7.2°
ഇതിൽ നിന്നും എന്ത് മനസ്സിലായി?
"Syeneൽ പതിക്കുന്ന സൂര്യ രശ്മിയെ അപേക്ഷിച്ച്, Alexandriaയിൽ പതിക്കുന്ന സൂര്യ രശ്മികൾ 7.2° ചരിഞ്ഞാണ് പതിക്കുന്നത്.
അതായത്, Syeneലും Alexandriaയിലും പതിക്കുന്ന സൂര്യ രശ്മികൾ സമാന്തരമാണ്.എന്നാൽ Alexandriaയിൽ കുത്തിവെച്ചിരിക്കുന്ന വടിയും, Syeneൽ കുത്തിവെച്ചിരിക്കുന്ന വടിയും- ഭൂമിയുടെ കേന്ദ്രത്തിലേക്ക് വലിച്ചുനീട്ടി എന്ന് സങ്കൽപ്പിക്കുക.എങ്കിൽ, ആദ്യ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 'O' യുടെ കോണളവ് 7.2° ആയിരിക്കും.(കാരണം, alternate angles are equal ആണ്).
Syeneഉം Alexandriaയും തമ്മിലുള്ള അകലവും അദ്ദേഹം മറ്റൊരാളുടെ സഹായത്താൽ അളന്നു:- 5000 stadia എന്ന് കിട്ടി.അന്നത്തെ കാലത്ത്, അവിടെ ഉപയോഗിച്ചിരുന്ന, നീളം അളക്കുന്നതിന്റെ ഏകകമായിരുന്നു Stadia.
Syeneൽ നിന്നും 5000 stadia അകലെ സ്ഥിതി ചെയ്യുന്ന Alexandriaയിൽ സൂര്യപ്രകാശം 7.2° ചരിഞ്ഞാണ് പതിക്കുന്നതെങ്കിൽ,
"5000 stadiaയെ 7.2° കൊണ്ട് ഹരിച്ചാൽ, Syeneൽ നിന്നും, സൂര്യപ്രകാശം 1° ചരിവിൽ പതിക്കുന്ന പ്രദേശവുമായുള്ള അകലം കിട്ടും.ഈ കിട്ടിയ ഉത്തരത്തെ 360° കൊണ്ട് ഗുണിച്ചാൽ ഭൂമിയുടെ ചുറ്റളവ് കിട്ടും."
അതായത്,
5000÷7.2 = 694.444 stadia.
ഇനി, ഈ കിട്ടിയ ഉത്തരത്തെ 360° (വൃത്തത്തിന്റെ കോണളവ്-360°)കൊണ്ട് ഗുണിച്ചാൽ, ഭൂമിയുടെ ചുറ്റളവു കിട്ടും:-
694.444×360=2,50,000 stadia.
2,50,000stadia ആയിരുന്നു ഇറാതോസ്തനസ് കണ്ടെത്തിയ, ഭൂമിയുടെ ചുറ്റുളവ്.
2,50,000stadiaയെ കിലോമീറ്ററിലേക്ക് മാറ്റിയാൽ:- 46,250 കി.മീറ്റർ എന്ന് ഉത്തരം കിട്ടും.
ഭൂമിയുടെ യഥാർത്ഥ ചുറ്റളവ് 40,075km ആണ്.ഇതിനോട് അടുത്തുള്ള ചുറ്റളവുതന്നെയാണ് ഇറാതോസ്തനസ് കണ്ടെത്തിയത്.BC കാലഘട്ടത്തിലാണ് ഇത്തരമൊരു നിർണ്ണായകമായ അളവ് ഇറാതോസ്തനസ് കണ്ടെത്തിയതെന്ന് നമ്മൾ ഓർക്കണം😮.
©Science with gokul

No comments:
Post a Comment