Tuesday, November 14, 2017

ജവഹർലാൽ നെഹ്റു

1.ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ?
A.1889 നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )
അലഹബാദ്‌ ല്‍

2.ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
A.രവീന്ദ്രനാഥ ടാഗോര്‍

3.നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?
A.ലണ്ടന്‍

4.ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്.
A.മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില്

5.ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?
A.പിതാവ് : മോത്തിലാല്‍ നെഹ്രു
മാതാവ് : സ്വരുപ്റാണി തുസ്സു

6.നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?
ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
A. കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )

7.നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?
A.കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി.

8.നെഹ്റുവിന്‍റെ മകള്‍?
A.ഇന്ദിരാ പ്രിയദര്‍ശിനി (1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു )

9.ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?
A.രത്നം

10.ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
A .ഗാന്ധിജി

11.നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?A.കമലയ്ക്ക്

12.ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?

13. നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
A.ചേരിചേരാ നയം

14.നെഹ്റു മരിച്ചതെന്ന്?
A.1964

15.നെഹ്റു സമാധിയുടെ പേരെന്ത്?A.ശാന്തിവനം

16.നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?
A .ചാച്ചാജി

17. 1934,ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?

18.നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്?
A.1955

19.നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?
A.വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ്

20.ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?A.1942

21.ഏത് ചൈന  പ്രധാന മന്ത്രിയുമായിട്ടാണ് 1954 ല്‍  പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍  നെഹ്രു ഒപ്പ് വച്ചത് ?
A.ചൌ എന്‍ ലായ്‌ ( Chou en Lai )

22.ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
A.17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു വരെ

23.കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യപ്രകാരം അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നു ? 
A. ഇന്ദിര ( മൈസൂരില്‍ നിന്നാണ് ആനയെ വരുത്തിയത്)

24.“ജവഹര്‍ലാല്‍” എന്ന പദത്തിന്റെ അര്‍ഥം ?
A.അരുമയായ രത്നം (അറബി പദമാണ്‌ )

25.ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
A.അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )

26.നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
A.1912 ലെ ബന്ദിപൂര്‍ സമ്മേളനം

27 .നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ?
A.1916 ലെ ലക്നൌ സമ്മേളനം
തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു

28.നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍” എഴുതിയത് ഏത്  ജയിലില്‍ വച്ചാണ് ?
A.അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ 
1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട്

29.രാഷ്ട്രത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?
A. ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍

30.ജവഹര്‍ലാല്‍ നെഹ്‌റു “ഇന്ത്യയുടെ രത്നം (Jewel of India) എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
A.മണിപ്പൂര്‍

No comments:

Post a Comment

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?