Wednesday, November 15, 2017

ഒറ്റപ്പരീക്ഷ ജയിച്ചുള്ള സര്‍ക്കാര്‍ ജോലി അവസാനിക്കുന്നു

ഒറ്റപ്പരീക്ഷ ജയിച്ചുള്ള സര്‍ക്കാര്‍ ജോലി അവസാനിക്കുന്നു

ഗൈഡുകളില്‍ കാണുന്ന ഒറ്റവാക്കിലുത്തരം കാണാപ്പാഠം പഠിച്ച് പി.എസ്.സി. പരീക്ഷയെ നേരിടാനൊരുങ്ങുന്നത് ഇനി നല്ല ബുദ്ധിയാവില്ല. സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിക്ക് പറ്റുന്നവര്‍തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ കേരളാ പി.എസ്.സി. അരയുംതലയും മുറുക്കി ഇറങ്ങുകയാണ്. ഇതുവരെ പിന്തുടര്‍ന്ന പരീക്ഷാ രീതികളില്‍ 2018ഓടെ  അടിമുടി മാറ്റം വരുത്താനാണ്  പി.എസ്.സി. യുടെ തീരുമാനം. ഒറ്റപ്പരീക്ഷ ജയിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന കാലം അവസാനിക്കുകയാണ്.

പരിഷ്‌കാരങ്ങളെന്തെല്ലാം? ലാസ്റ്റ് ഗ്രേഡ് മുതല്‍ പുതുതായി നിലവില്‍വരുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വരെയുള്ള, വന്‍തോതില്‍ അപേക്ഷകരുള്ള തസ്തികകള്‍ക്കെല്ലാം ഇനി രണ്ടുഘട്ട പരീക്ഷയുണ്ടാവും. ആവശ്യമെങ്കില്‍ അഭിമുഖവും നടത്തും. ബിരുദം യോഗ്യതയായ തസ്തികകള്‍ക്കെല്ലാം രണ്ടാംഘട്ടം വിവരണാത്മക പരീക്ഷയായിരിക്കും.

ഒന്നാംഘട്ടം ഇങ്ങനെ ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി., പോലീസ് സര്‍വീസ്, അസിസ്റ്റന്റ്, കെ.എ.എസ്. എന്നിവയ്ക്കും സമാന തസ്തികകള്‍ക്കുമാണ് രണ്ട് ഘട്ട പരീക്ഷകള്‍ പ്രധാനമായി നടത്തുക. വന്‍തോതിലുള്ള അപേക്ഷകരില്‍നിന്ന് നിശ്ചിത ശതമാനം പേരെ ഒഴിവാക്കാനുള്ളതായിരിക്കും ആദ്യ ഘട്ടം. ഒബ്ജക്ടീവ് രീതിയിലുള്ള ഒ.എം.ആര്‍. പരീക്ഷയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയില്‍തന്നെയാവും ഈ പരീക്ഷ. പൊതുവിജ്ഞാനത്തിനായിരിക്കും പ്രാമുഖ്യം എന്ന് കരുതുന്നു. ഒഴിവുകളുടെ എണ്ണം, സംവരണം എന്നിവ പരിഗണിച്ച് ഒരു ഏകീകൃത പട്ടികയായിരിക്കും ഒന്നാംഘട്ട പരീക്ഷയിലൂടെ തയ്യാറാക്കുക.

രണ്ടാംഘട്ടം യഥാര്‍ഥ കടമ്പ ഒന്നാംഘട്ട പരീക്ഷയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. എസ്.എസ്.എല്‍.സി., പ്ലസ്ടു യോഗ്യതയുള്ള തസ്തികകള്‍ക്ക് രണ്ടാം ഘട്ടത്തിലും ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ഒന്നാം ഘട്ടത്തിലെ സിലബസില്‍നിന്ന് വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ചോദ്യ നിലവാരത്തില്‍ കാര്യമായ വ്യത്യാസം ഈ ഘട്ടത്തിലുണ്ടാവുമെന്നുറപ്പാണ്. പ്രായോഗികതയിലൂന്നിയുള്ളതാവും ചോദ്യങ്ങള്‍ കൂടുതലും. തസ്തികയ്ക്ക് ആവശ്യമായ അറിവും ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടും.

ആര്‍ക്കൊക്കെ? ബിരുദം യോഗ്യതയായി നിശ്ചയിക്കപ്പെട്ട തസ്തികകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വിവരണാത്മക പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അസിസ്റ്റന്റ്, കെ.എ.എസ്., ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകള്‍ക്കെല്ലാം രണ്ടാംഘട്ടത്തില്‍  വിവരണാത്മക പരീക്ഷായായിരിക്കും. പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍ എന്നിവയിലൂന്നിയാവും ചോദ്യങ്ങളധികവും. തസ്തികയ്ക്ക് ആവശ്യമായ അറിവും ചോദ്യങ്ങളിലൂടെ പരിശോധിക്കപ്പെടും.  

പഠനം എങ്ങനെയാവണം? ചോദ്യ നിലവാരം ഉയര്‍ത്തല്‍ തന്നെയാണ് പരീക്ഷാ പരിഷ്‌കരണത്തിലൂടെ പി.എസ്.സി. യുടെ ആത്യന്തിക ലക്ഷ്യം. ഗൈഡുകള്‍ കാണാപ്പാഠം പഠിച്ച് ജയിക്കാവുന്നതാണ് ഇന്നത്തെ പരീക്ഷയെന്ന് വളരെക്കാലമായി ആക്ഷേപമുയരുന്നുണ്ട്. മാത്രമല്ല ചെറിയൊരു ശതമാനമെങ്കിലും തസ്തികയ്ക്ക് പറ്റാത്തവര്‍ നിലവിലുള്ള രീതിയിലൂടെ സര്‍വീസിലെത്തുന്നു എന്ന വിമര്‍ശനവുമുണ്ട്.

പരീക്ഷാ പരിഷ്‌കരണത്തിന് പിന്നിലെ ലക്ഷ്യം തിരിച്ചറിഞ്ഞുതന്നെയാവണം പഠനം ആസൂത്രണം ചെയ്യാന്‍. അറിവിനെ പ്രായോഗികതയുമായി ബന്ധിപ്പിക്കുന്ന പഠനരീതിയിലേക്ക് മാറുകയാണ് വേണ്ടത്. ഇപ്പോള്‍ ഇരുപത് ശതമാനത്തില്‍ താഴെമാത്രം വരുന്ന ഇത്തരം ചോദ്യങ്ങള്‍ ഇനി ചോദ്യപ്പേപ്പറില്‍ ഭൂരിപക്ഷമാവുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് രണ്ടാംഘട്ട പരീക്ഷയില്‍. പൊതുവിജ്ഞാനങ്ങളെല്ലാം നമ്മുടെ നിത്യജീവിതവുമായി ബന്ധിപ്പിച്ച് പഠിച്ചുറപ്പിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായ നിരീക്ഷണം, പൊതുവായ കാര്യങ്ങളിലുള്ള അറിവ്, ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനം എന്നിവ ഇനി അനിവാര്യമാവും.

പരീക്ഷയില്‍ ജയിക്കാന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുക എന്നതായിരിക്കും വിവരണാത്മക പരീക്ഷയില്‍ മുന്‍തൂക്കം ലഭിക്കാനുള്ള ആദ്യവഴി. നിര്‍ദിഷ്ട വാക്ക്പരിധിക്കുള്ളില്‍ ഒതുക്കി ഉത്തരങ്ങളെഴുതാനും പരിശീലിക്കണം. കാര്യങ്ങള്‍ സംക്ഷിപ്തമായും വസ്തുതാ പ്രധാനമായും എഴുതണം. നിരീക്ഷണങ്ങളേക്കാളും വിലയിരുത്തലുകളേക്കാളും പരിഗണന ചോദ്യ വസ്തുവിലുള്ള അറിവിനു തന്നെയായിരിക്കുമെന്നോര്‍ക്കുക.

എല്ലാംതികഞ്ഞതല്ല ഈ പരിഷ്‌കാരവുംമൂല്യനിര്‍ണയത്തില്‍ ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്നതാണ് വിവരണാത്മക പരീക്ഷയുടെ പ്രധാന ന്യൂനത. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രണ്ട് ഘട്ട പരീക്ഷ നടത്തുന്ന ഏതാണ്ടെല്ലാ തസ്തികകള്‍ക്കും രണ്ടാംഘട്ടവും ഒബ്ജക്ടീവായാണ് നടത്തുന്നത്. ഭാഷാ പരിജ്ഞാനമളക്കേണ്ട തസ്തികകള്‍ക്കു മാത്രമാണ്  രണ്ടാംഘട്ടം വിവരണാത്മകമാക്കിയിട്ടുള്ളത്. യു.ജി.സി. നെറ്റ് പരീക്ഷയുടെ മൂന്നാം പേപ്പര്‍ നേരത്തെ വിവരണാത്മകമായിരുന്നു.

മാര്‍ക്കിങ്ങിലെ അന്തരവുമായി ബന്ധപ്പെട്ട് നിരന്തരം പരാതി ഉയര്‍ന്നതോടെ 2012 മുതല്‍ ഇത് ഒബ്ജക്ടീവ് രീതിയിലേക്ക് മാറിയിരുന്നു. യു.പി.എസ്.സി. യുടെ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയാണ് ഇപ്പോള്‍  വിവരണാത്മക രീതിയില്‍ നടക്കുന്ന പ്രധാന പരീക്ഷകളിലൊന്ന്. ഇത് സംബന്ധിച്ചും ഒട്ടേറെ ആക്ഷേപങ്ങളുയരുന്നതിനിടെയാണ് കേരളാ പി.എസ്.സി. കുറ്റമറ്റരീതിയായി വിവരണാത്മക പരീക്ഷയെ ആശ്രയിക്കുന്നത്.

കടപ്പാട്

Tuesday, November 14, 2017

ജവഹർലാൽ നെഹ്റു

1.ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ?
A.1889 നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )
അലഹബാദ്‌ ല്‍

2.ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
A.രവീന്ദ്രനാഥ ടാഗോര്‍

3.നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?
A.ലണ്ടന്‍

4.ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്.
A.മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില്

5.ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?
A.പിതാവ് : മോത്തിലാല്‍ നെഹ്രു
മാതാവ് : സ്വരുപ്റാണി തുസ്സു

6.നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?
ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
A. കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )

7.നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?
A.കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി.

8.നെഹ്റുവിന്‍റെ മകള്‍?
A.ഇന്ദിരാ പ്രിയദര്‍ശിനി (1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു )

9.ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?
A.രത്നം

10.ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
A .ഗാന്ധിജി

11.നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?A.കമലയ്ക്ക്

12.ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?

13. നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
A.ചേരിചേരാ നയം

14.നെഹ്റു മരിച്ചതെന്ന്?
A.1964

15.നെഹ്റു സമാധിയുടെ പേരെന്ത്?A.ശാന്തിവനം

16.നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?
A .ചാച്ചാജി

17. 1934,ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?

18.നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്?
A.1955

19.നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?
A.വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ്

20.ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?A.1942

21.ഏത് ചൈന  പ്രധാന മന്ത്രിയുമായിട്ടാണ് 1954 ല്‍  പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍  നെഹ്രു ഒപ്പ് വച്ചത് ?
A.ചൌ എന്‍ ലായ്‌ ( Chou en Lai )

22.ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
A.17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു വരെ

23.കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യപ്രകാരം അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നു ? 
A. ഇന്ദിര ( മൈസൂരില്‍ നിന്നാണ് ആനയെ വരുത്തിയത്)

24.“ജവഹര്‍ലാല്‍” എന്ന പദത്തിന്റെ അര്‍ഥം ?
A.അരുമയായ രത്നം (അറബി പദമാണ്‌ )

25.ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
A.അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )

26.നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
A.1912 ലെ ബന്ദിപൂര്‍ സമ്മേളനം

27 .നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ?
A.1916 ലെ ലക്നൌ സമ്മേളനം
തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു

28.നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍” എഴുതിയത് ഏത്  ജയിലില്‍ വച്ചാണ് ?
A.അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ 
1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട്

29.രാഷ്ട്രത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?
A. ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍

30.ജവഹര്‍ലാല്‍ നെഹ്‌റു “ഇന്ത്യയുടെ രത്നം (Jewel of India) എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
A.മണിപ്പൂര്‍

Thursday, November 2, 2017

കേരളം:Giography

1.1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? ans:അഞ്ചു ജില്ലകൾ

2. സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു?
ans:തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ

3.കേരളത്തിലെ 13-ാമത്തെയും,14-ാമത്തെ യും ജില്ലകളേവ?
ans:പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24)

4.കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്?
ans:പശ്ചിമഘട്ടം (സഹ്യാദ്രി)

5.കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്?
ans:മലനാട്

6.കേരളത്തിന്റെ ഭൂപ്രകൃതിയിൽ 41.76 ശതമാനത്തോളം വരുന്നത്തേത്?
ans: ഇടനാട്

7.കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം?
ans:10.24 %

8.കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്രയാണ്?
ans:580 കിലോമീറ്റർ

9.കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്?
ans:ഒൻപത്

10.കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ?
ans:തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

11.കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ?
ans:പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്

12.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്?
Ans:കണ്ണൂർ

13.ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്?
ans:തമിഴ്നാട്, കർണാടകം

14.കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത്?
Ans:മാഹി

15.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. ഏത്?
ans:വയനാട്

16.കടൽത്തീരമില്ലാത്തതും, മറ്റു സംസ്ഥാനങ്ങളുമാ അതിർത്തി പങ്കിടാത്തതുമായ കേരളത്തിലെ
ജില്ലയേത്?
ans:കോട്ടയം

17.കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?
ans: ലാറ്ററൈറ്റ് മണ്ണ്

18.ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്?
ans: ലാറ്ററൈറ്റ് മണ്ണ്

19.മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്?
ans: ലാറ്ററൈറ്റ് മണ്ണ്

20.ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ans:തിരുവനന്തപുരം

21.കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ans:പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്

22.കേരളത്തിലെ മണ്ണ്മ്മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ans:പാറോട്ടുകോണം (തിരുവനന്തപുരം)

23.കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
ans:പാറോട്ടുകോണം

24.വർഷത്തിൽ ശരാശരി എത്രദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു?
120-140 ദിവസങ്ങൾ

25.ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്നത് ഏതു സംസ്ഥാനത്താണ്?
ans:കേരളം

26.ജൂൺ മുതൽ സപ്തംബർ വരെ നീണ്ടുനിൽക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?
ans:വർഷകാലം അഥവാ ഇടവപ്പാതി

27.എ.ഡി.45 ൽ ഇന്ത്യയിലേക്കുള്ള മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഗ്രീക്കു നാവികനാര്?
ans:ഹിപ്പാലസ്

28.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലയളവിലാണ്?
ans:വർഷകാലത്ത്

29.വടക്കു-കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയ പ്പെടുന്നത് ഏതു പേരിൽ?
ans:തുലാവർഷം

30.വടക്കു-കിഴക്കൻ മൺസൂണിന്റെ കാലയളവേത്? ans:ഒക്ടോബർ മുതൽ ഡിസംബർ വരെ

31.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ?
ans:ജൂലായ്

32.കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമേത് ?
ans: ജനവരിയിൽ

33.കേരളത്തിൽ രേഖപ്പടുത്തപ്പെട്ട ഏറ്റവും വലിയ കാലവർഷമുണ്ടായ വർഷമേത്?
ans:1924

34.കനത്ത മഴയും, വെള്ളപ്പൊക്കവും ഉണ്ടായതിനാൽ 99ലെ വെള്ളപൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ?
Ans:1924 (കൊല്ലവർഷം 1099)

35.കേരളത്തിൽ ശീതകാലം എപ്പോഴാണ് ?
ans:ജനുവരി-ഫിബ്രവരി മാസങ്ങളിൽ

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?