Monday, September 11, 2017

ഇന്ത്യ ചരിത്രം 1857 വരെ , ഭാഗം : 2

ഇന്ത്യ ചരിത്രം 1857 വരെ , ഭാഗം : 2

51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757

52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി

53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍

54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍

55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്

56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ

58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍

59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍

60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി

61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932

62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി

63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483

64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565

65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍

66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്

67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13

68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍

69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16

70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526

71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള

72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി

73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു

74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി

75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍

76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം

77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍

78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647

79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി

80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍

81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍

82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍

83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483

84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍

85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍

86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്

87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ

88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍

89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍

90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി

91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ

92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ

93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി

94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്

95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍

96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍

97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍

98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി

99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍

100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു

No comments:

Post a Comment

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?