എന്താണ് Black Holes🌚 അഥവാ തമോദ്വാരം?
{{{വിഷയത്തിലേക്ക് കടക്കുന്നതിനുമുൻപ്}}}
വളരെ ഉയർന്ന ഗുരുത്വാകർഷണ ബലം മൂലം പ്രകാശം ഉൾപ്പടെയുള്ള ഏതൊരു വസ്തുവും അകപ്പെട്ടു പോയാൽ പുറത്തു കടക്കാനാവാത്ത പ്രപഞ്ചത്തിലെ ഒരു മേഖലയാണ് തമോദ്വാരം.തമോദ്വാരങ്ങളുടെ വിശേഷങ്ങൾ മനുഷ്യരാശിയെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ്.തമോദ്വാരത്തെപ്പറ്റി അറിയുകയെന്നത് ധാരാളം ശാസ്ത്ര പ്രേമികൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.അവർക്കുവേണ്ടി ഈ പോസ്റ്റ് സമർപ്പിക്കുന്നു.തമോദ്വാരങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങിയാൽ, വളരെ വലിയ പോസ്റ്റ് ആയി ഇതു മാറും.അതു നിങ്ങൾക്ക് ബോറുമാകും😴.അതുകൊണ്ട് ഈ പോസ്റ്റ് കുറച്ച് ഭാഗങ്ങളാക്കി എന്റെ സുഹൃത്തുകൾക്ക് പറഞ്ഞു കൊടുക്കാനായി ഞാൻ ആഗ്രഹിക്കുന്നു 😀.
•••••••••••••••••••••••••••••••••••••••••••••••••••••••
ഭാഗം-1
നക്ഷത്ര പരിണാമത്തിൽ നിന്നും തമോദ്വാരത്തിന്റെ പിറവി
-------------
തമോദ്വാരങ്ങളുടെ പിറവിയെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിനു മുൻപ്, നമുക്ക് നക്ഷത്രങ്ങളുടെ ജീവചരിത്രത്തെപ്പറ്റി കുറച്ച് കാര്യങ്ങൾ അറിയേണ്ടതുണ്ട്.ഒരു നക്ഷത്രത്തിന്റെ ഊർജ്ജ സ്രോതസ്സ് ആ നക്ഷത്രത്തിൽ നടക്കുന്ന Nuclear Fusion അഥവാ അണുസംലയനം എന്ന പ്രക്രിയയിലൂടെയാണ് കൈവരിക്കുന്നത്.ഒരു നക്ഷത്രത്തിന്റെ കാമ്പിലെ(Core) ഊഷ്മാവ് വളരെയധികം കൂടുതലാണ്.ഈ ഉയർന്ന ഊഷ്മാവ് നക്ഷത്രകാമ്പിനുള്ളിൽ nuclear fusion നടക്കുന്നതിനായുള്ള ഉചിത അന്തരീക്ഷം സജ്ജീകരിച്ചുകൊടുക്കുന്നു.ഒരു നക്ഷത്രത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ.നക്ഷത്രത്തിന്റെ കാമ്പിൽ വെച്ച് രണ്ട് ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്നു കൊണ്ട് ഹീലിയം ന്യൂക്ലിയസ് ആക്കി മാറ്റുന്നു.ഇതാണ് അണുസംലയന പ്രക്രിയ.ഈ പ്രവർത്തനത്തിലൂടെ വളരെയധികം ഊർജ്ജം പുറന്തള്ളപ്പെടുന്നു.എന്നാൽ, നക്ഷത്രത്തിന്റെ പിണ്ഡം മൂലമുണ്ടായ ശക്തിയേറിയ ഗുരുത്വാകർഷണ ബലത്താൽ ഊർജ്ജം നിയന്ത്രിതമായ രീതിയിൽ പുറന്തള്ളപ്പെടുന്നു.ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്ന nuclear fusionലൂടെ ഊർജ്ജം പുറപ്പെടുവിക്കുകയും തന്മൂലം നക്ഷത്രത്തെ തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം ഉപരിതലത്തിൽ നിന്നും കേന്ദ്രത്തിലേക്ക് വളരെയധികം ബലം ചെലുത്തുന്നു.ഇതേ സമയം എതിരായി, അണുസംലയനത്തിലൂടെ ഉണ്ടായ ഉയർന്ന മർദ്ദം നക്ഷത്രത്തിന്റെ കാമ്പിൽ നിന്നും പുറത്തേക്ക് ബലം ചെലുത്തുന്നു.വ്യക്തമായി പറഞ്ഞാൽ, അണുസംലയനത്തിലൂടെ ഉണ്ടാകുന്ന മർദ്ദം നക്ഷത്രത്തിന്റെ പുറം പാളിയെ പൊട്ടിചിതറിക്കാൻ ശ്രമിക്കുമ്പോൾ, ഗുരുത്വാർഷണ ബലം നക്ഷത്രത്തെ ഞെരുക്കാൻ ശ്രമിക്കുന്നൂ.ഈ രണ്ടു ബലങ്ങളും എതിർ ദിശയിൽ ഒരുപോലെ പ്രവർത്തിക്കുന്നതുകൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കുന്നു.ഇങ്ങനെ നക്ഷത്രം ആ അവസ്ഥയിൽ തന്നെ തുടരാനുള്ള സ്ഥിരത നേടുന്നു.എന്നാൽ, നക്ഷത്രത്തിലെ കാമ്പിൽ അണുസംലയനത്തിനു ആവശ്യമായി വേണ്ട ഹൈഡ്രജൻ ന്യൂക്ലിയസുകൾ പരമാവധി ഉപയോഗിച്ചുകൊണ്ട് ഹീലിയം ന്യൂക്ലിയസ് ആവുകയും, ഒടുവിൽ, ഒരു ഘട്ടത്തിൽ ഹൈഡ്രജൻ ന്യൂക്ലിയസുകൾ ഇല്ലാതാവുകയും ചെയ്യുന്നു (nuclear fusion fuel ഇല്ലാതെയാകുന്നു).ഇതിന്റെ ഫലമായി നക്ഷത്രത്തിന്റെ ഉപരിതലത്തിൽ നിന്നും കേന്ദ്രത്തിലേക്ക് ബലം ചെലുത്തുന്ന ഗുരുത്വാകർഷണം അണുസംലയനം മൂലമുണ്ടായ (മർദ്ദം കുറയുന്നു-ബലം കുറയുന്നു) ബലത്തെ മറികടക്കുന്നു.ഇക്കാരണത്താൽ, നക്ഷത്രമൊന്ന് ചുരുങ്ങാനാരംഭിക്കുന്നു.എന്നാൽ, ഈ സങ്കോചം കൊണ്ട്, നക്ഷത്രത്തിന്റെ കാമ്പിൽ നടന്ന nuclear fusion വഴി ഉണ്ടായ ഹീലിയം ന്യൂക്ലിയസുകൾ കാരണം ഊഷ്മാവ് വളരെയധികം വർദ്ധിക്കുന്നു.തുടർന്ന്, വീണ്ടും നക്ഷത്രകാമ്പിൽ അണുസംലയനം നടത്താനുള്ള ഒരു സാഹചര്യം ഉടലെടുക്കുന്നു.അതായത്, ഹൈഡ്രജൻ ന്യൂക്ലിയസുകൾ ഇല്ലാത്തതിനാൽ, ഹീലിയം ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് കാർബൺ ന്യൂക്ലിയസുകളായി മാറും.ഇങ്ങനെ, അണുസംലയന പ്രവർത്തനം പല പ്രാവിശ്യം നിലച്ചു പോവുകയും, പുനരാരംഭിക്കുകയും ചെയ്യുന്നു.ഓരോ തവണയും കൂടുതൽ കൂടുതൽ പിണ്ഡമുള്ള ന്യൂക്ലിയസുകളെ അണുസംലയനം വഴി നക്ഷത്രകാമ്പിൽ ഉണ്ടാക്കിയെടുക്കുന്നു(ഓക്സിജൻ, നിയോൺ, സിലിക്കൺ, അയൺ തുടങ്ങിയ ന്യൂക്ലിയസുകൾ ഉദാഹരണം). ഇങ്ങനെ പ്രവർത്തനങ്ങൾ നടക്കുന്നതിനോടൊപ്പം തന്നെ, ഊർജ്ജം നിരന്തരമായി പുറന്തള്ളുകയും ചെയ്യും.ഇങ്ങനെ കാലക്രമേണ പിണ്ഡം കൂടുതലുള്ള നക്ഷത്രങ്ങളുടെ വലുപ്പം വർദ്ധിക്കുന്നു.ഒടുവിൽ ഒരു Red Super Giant നക്ഷത്രമായി മാറുന്നു.ഒടുവിൽ, ഇത്തരം നക്ഷത്രത്തിനുള്ളിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കാതെ വലിയൊരു വിസ്ഫോടനത്തിനു വിധേയമാകുന്നു.ഇതാണ് Supernova വിസ്ഫോടനം.ഈ വിസ്ഫോടനത്തിന്റെ ഫലമായി, നക്ഷത്രത്തിന്റെ പുറം പാളികളെല്ലാം പൊട്ടിത്തെറിച്ചുപോകും.ശേഷംവരുന്ന നക്ഷത്രകാമ്പ് മാത്രമായി അവശേഷിക്കുന്നു.ഇങ്ങനെ സംഭവിച്ച നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തെക്കാൾ എട്ട് മടങ്ങിനെക്കാൾ കൂടുതലുള്ളതാണെങ്കിൽ, അതൊരു തമോഗർത്തമായി മാറുന്നു.അല്ലെങ്കിൽ, കൂടുതൽ വ്യക്തമാക്കിയാൽ, ചന്ദ്രശേഖർ സീമയെക്കാൾ കൂടുതൽ ദ്രവ്യമാനമുള്ള നക്ഷത്രങ്ങൾ ഇത്തരത്തിൽ എത്തിച്ചേരും. തമോദ്വാരത്തിന്റെ ഉത്ഭവം ഇവിടെ തുടങ്ങുന്നു....To be continued😉